സായം സന്ധ്യകള്‍,അസ്തമയം,വൈകുന്നേരം...കേള്ക്കാന്തന്നെ
സുഖമുള്ള വാക്കുകളാണു.അനുഭവത്തില്‍ അതിലേറെ
മനോഹരമായിരിക്കും.പക്ഷെ 5 വര്‍ഷമായി ഞാനീ വാക്കുകളെ
വായിക്കുക മാത്രം ചെയ്യുന്നു.കാരണം 5 വര്‍ഷമായി ഞാന്‍
പത്രലോകത്തു സങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്നു.
നാട്ടിലും ഖത്തറിലുമായി വൈകുന്നേരങ്ങള്‍ക്കു എന്നെ അന്യനാക്കിയ
വര്‍ഷങ്ങള്‍..
കൂട്ടിലേക്കു തിരിച്ചു പറക്കുന്ന കിളികളെയോ,പടിഞ്ഞാറു ചുവപ്പിക്കുന്ന
അസ്തമയ സൂര്യനേയോ,ഓര്‍മ്മകളുടെ മണമേറി വരുന്ന സായാഹ്നങ്ങളൊ
നഷ്ടമായവരാണു പത്രലോകത്തിലെ അധികപേരും.ഏറെ വൈകിയുണരുന്നതുകൊണ്ട്
പ്രഭാതവും നഷ്ടപ്പെടുന്നു.ഉദയവും അസ്ത്മയവും കാണാനാവത്തവരുടെ ലോകത്തെപ്പറ്റി
ആരും പറയുന്നില്ല.പക്ഷെ അവരെല്ലാവരെ പ്പറ്റിയും എഴുതുന്നു.മറ്റുള്ളവരുടെ പ്രയാസങ്ങളെ
കുറിച്ചു,നീതി നിഷേധത്തിനെതിരെ.....അങ്ങിനെ അങ്ങിനെ....കൌതുകം തന്നെ,അല്ലേ?
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ നമ്മുടേതു കൂടിയാവുകയും,പ്രയാസങ്ങള്‍ നമ്മളെക്കൂടി
പ്രയാസപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്നതില്‍ നിന്നും നമ്മളെന്ന
ബഹുവചനത്തിലേക്കെത്തുന്നു.
എന്തിരുന്നാലും ചെറിയൊരാശ ഞാനും കാത്തുവെക്കുന്നു.ഒരു മാറ്റം.
പ്രഭാതത്തിലെ നവോന്മേഷവും വൈകുന്നേരങ്ങളിലെ ഓര്‍മ്മകളിലെ
പാതയോരങ്ങളിലൂടെയുള്ള സവാരിയും എന്റെ ജീവിതത്തിലേക്കും
കടന്നുവരാന്‍ പ്രാര്‍ത്ഥിക്കുക.
2 comments:
നഷ്ടമാവുന്ന ഉദയവും
അസ്തമയങ്ങളും രാത്രിയെ പകലാക്കുന്നവര്ക്ക് തീരാവേദനയാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുകയാണ് നാം ഒരു നിമിത്തംപോലെ. പങ്കുവയ്ക്കുവാന്‍ ഒരുപിടി നൊമ്പരങ്ങളും ആഹ്ലാദങ്ങളുമുണ്ടാകും നമ്മുടെയിടയിലും. എഴുതുക സമയം കിട്ടുമ്പോളൊക്കെ. റമദാന് മുബാറക്.
New Qatar Blog Meet - Doha Winter Ten.. Please coordinate well
Post a Comment